ഹിദായത്തുല്‍ ഇസ്ലാം ഹയര്‍സെക്കന്ററി സ്കൂള്‍

« ഇരട്ട നേട്ടം, ഇരട്ടി മധുരം!! | Home | നിത്യഹരിതം ഈ വിദ്യാലയം! »

അബ്ദുല്‍ഖാദര്‍ സാറിന് ആദരാഞ്ജലികള്‍.

By admin | July 2, 2010

നമ്മുടെ മുന്‍ മാനേജരും ഹെ‍‍ഡ്​മാസ്റ്ററുമായിരുന്ന വി.കെ. അബ്ദുല്‍ഖാദര്‍മാസ്റ്റര്‍ ഇന്നലെ രാത്രി ഒന്നര മണിയോടെ മരണപ്പെട്ടു.
ഉദര സംബന്ധമായ അസുഖത്തെത്തുടര്‍ന്ന് കുറച്ചു ദിവസമായി ഇടപ്പള്ളി അമൃത ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചികിത്സയിലായിരുന്നു. 1991 മുതല്‍ 2000 വരെ സ്കൂളിന്റെ ഹെഡ്​മാസ്റ്ററും പിന്നീട് മാനേജരുമായി സ്തുത്യര്‍ഹമായ സേവമനുഷ്ടിച്ചിരുന്നു ഇദ്ദേഹം. സര്‍വ്വീസില്‍ നിന്നും വിരമിച്ച ശേഷം തൃശൂര്‍ വടക്കേക്കാട് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്കൂളിന്റെ പ്രിന്‍സിപ്പലായി ജോലി ചെയ്തിരുന്ന ഇദ്ദേഹം ഇപ്പോള്‍ തളിക്കുളത്തെ ഒരു സ്കൂളിന്റെ പ്രിന്‍സിപ്പലായിരുന്നു. നമ്മുടെ ഹയര്‍സെകന്ററിയില്‍ ജോലി ചെയ്യുന്ന നിസ്താര്‍ മുഹമ്മദ് അടക്കം നാലു മക്കളുണ്ട്. എടവനക്കാട് വടക്കേവീട്ടില്‍ കുടുംബാംഗമാണ് പരേതന്‍. ഖബറടക്കം ഇന്നു രാവിലെ 11.30ന് കുഴുപ്പിള്ളി ജുമ്അത്ത് പള്ളി ഖബര്‍സ്ഥാനില്‍ നടത്തി.

Topics: NEWS, Uncategorized |

6 Responses to “അബ്ദുല്‍ഖാദര്‍ സാറിന് ആദരാഞ്ജലികള്‍.”

  1. admin Says:
    July 2nd, 2010 at 8:39 am

    പത്തുവര്‍ഷത്തോളം സാറിന്റെ കൂടെ ജോലി ചെയ്യാന്‍ അസുലഭ ഭാഗ്യം ലഭിച്ചു.
    സ്കൂളിന്റെ ഇന്നുള്ള ഉയര്‍ച്ചയില്‍ അദ്ദേഹത്തിന്റെ പങ്ക് അനന്യമാണ്.
    ആദരാഞ്ചലികള്‍.
    സുഹൃത്ത് നിസ്താറിനും മറ്റു കുടുംബാംഗങ്ങള്‍ക്കും സമാധാനം വേഗം കൈവരട്ടേയെന്ന് പ്രാര്‍ഥിക്കുന്നു.
    നിസാര്‍.

  2. ജനാര്‍ദ്ദനന്‍ Says:
    July 2nd, 2010 at 4:20 pm

    അനുസോചനം അറിയിക്കുന്നു.
    പരേതാത്മാവിന് നിത്യശാന്തി നേരുന്നു

  3. ജനാര്‍ദ്ദനന്‍ Says:
    July 2nd, 2010 at 4:21 pm

    അനുശോചനം അറിയിക്കുന്നു.
    പരേതാത്മാവിന് നിത്യശാന്തി നേരുന്നു

  4. naufal Says:
    July 3rd, 2010 at 7:48 am

    Prayin for him…

  5. Manikandan Says:
    July 5th, 2010 at 1:32 am

    ഇന്നലത്തെ പത്രത്തില്‍നിന്നാണ് അദ്ദേഹത്തിന്റെ ചരമവാര്‍ത്ത അറിഞ്ഞത്. 1991-ല്‍ അദ്ദേഹം പ്രധാനാദ്ധ്യാപകന്‍ ആയിരുന്നപ്പോള്‍ ഈ സ്കൂളിലെ ഒരു വിദ്യാര്‍ത്ഥിയായിരുന്നു ഞാന്‍. പിന്നീട് പലപ്പോഴും അദ്ദേഹത്തെ കണ്ടിട്ടുണ്ട്. അപ്പോഴെല്ലാം പിഞ്ചിരിയോടെ വിശേഷങ്ങള്‍ ചോദിക്കുമായിരുന്നു. അദ്ദേഹത്തിന് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നു.

  6. ajmal Says:
    July 6th, 2010 at 9:29 am

    He was our headmaster……my mother is a teacher in the same school……i am sure that he was a good teacher,head and manager…innalillahi………

Comments

google